Categories: Uncategorized

വഴിതെറ്റിയ പിഞ്ചുകുഞ്ഞിന് തുണയായി MVD സേഫ് സോൺ എരുമേലി ടീം; മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി സേഫ് സോൺ ടീമാണ് കുട്ടിയെ കണ്ടെത്തിയത്

മുണ്ടക്കയം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്നും വഴിതെറ്റിപ്പോയ പിഞ്ചുകുഞ്ഞിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർ. എരുമേലി സേഫ് സോൺ ടീമിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർക്ക് തുണയായത്.

ബുധനാഴ്ച (07.01.2026) വൈകുന്നേരം അഞ്ച് മണിയോടെ മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി സേഫ് സോൺ ടീമിലെ വിനോദ് (AMVI) ആണ് പേരുതോട് HP പെട്രോൾ പമ്പിന് സമീപം കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. പരിഭ്രമിച്ചുനിന്ന കുട്ടിയെ സമാധാനിപ്പിച്ച ശേഷം വിവരങ്ങൾ ചോദിച്ചെങ്കിലും, മാതാപിതാക്കളുടെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ നൽകാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു മിനി ബസ് പെട്രോൾ അടിക്കാൻ പമ്പിൽ വന്നതാണെന്നും, കുട്ടി അതിൽ നിന്നും അബദ്ധത്തിൽ ഇറങ്ങിപ്പോയതാണെന്നും സൂചന ലഭിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥൻ, TN 57 BB 6752 എന്ന നമ്പറിലുള്ള മിനി ബസിലായിരുന്നു കുട്ടി എത്തിയതെന്ന് കണ്ടെത്തി.

വാഹന നമ്പറിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഉടമയെ ഫോണിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. കുട്ടി ഒപ്പമില്ലെന്ന വിവരം അറിയാതെ കിലോമീറ്ററുകൾ മുന്നോട്ട് പോയ മിനി ബസ്, വിവരം അറിഞ്ഞതോടെ ഉടൻ പമ്പിലേക്ക് തിരിച്ചെത്തി.

തങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിൽ പിതാവും സഹയാത്രികരും വിനോദ് AMVI-യോട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ വിനോദിനൊപ്പം എരുമേലി സേഫ് സോണിലെ താൽക്കാലിക ഡ്രൈവർ ജീൻസ് വർഗീസും സഹായത്തിനായി ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് മാവട്ടം സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

തീർത്ഥാടന പാതകളിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്ന സേഫ് സോൺ സംവിധാനത്തിന്റെ കാര്യക്ഷമത ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഈ സംഭവം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

8 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

10 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

11 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

14 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

15 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

15 hours ago