Categories: Uncategorized

കാമുകനുമായി പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനി അഷ്ടമുടിക്കായലിൽ ചാടി, രക്ഷപ്പെടുത്തിയത് ഓട്ടോറിക്ഷ യാത്രികനും, ഡ്രൈവറും

കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ഒ‍ാട്ടോറിക്ഷ യാത്രക്കാരൻ രക്ഷപ്പെടുത്തി.  ഇന്നലെ രാവിലെ 11.15ന് ആശ്രാമം ലിങ്ക് റോഡിലെ പാലത്തിലാണു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ 22 കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന് ഒ‍ാലയിൽക്കടവിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിൽ നിന്നാണ് യുവതി അഷ്ടമുടിക്കായലിലേക്ക് ചാടിയത്.

പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഈ സമയത്ത് രാജേഷിന്റെ സുഹൃത്തായ പള്ളിത്തോട്ടം സ്വദേശി മുനീർ ആശ്രാമം സ്വദേശി ശ്യാമിന്റെ ഒ‍ാട്ടോറിക്ഷയിൽ അവിടെ എത്തി. ഒരു യുവതി കായലിലേക്ക് ചാടിയിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞതിനെ തുടർന്നു മുനീറും കായലിലേക്ക് ചാടി.  മുങ്ങിത്താഴ്ന്ന യുവതിയുടെ മുടിയിൽ പിടിച്ചു പാലത്തിന്റെ തൂണിലേക്കു കയറാൻ മുനീർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജേഷും മറ്റുള്ളവരും അതുവഴി കടന്നു പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെ ഉച്ചത്തിൽ വിളിച്ചു സഹായം അഭ്യർഥിച്ചു. 

ജീവനക്കാർ ഉടൻ ബോട്ട് സ്ഥലത്തേക്ക് അടുപ്പിച്ചു കയറും ലൈഫ് ബോയും ഇട്ടു കൊടുത്തു. ബോട്ടിലെ ജീവനക്കാരനും കായലിലേക്കു ചാടി യുവതിയെ പിടിച്ചു കയറ്റി. പ്രഥമശുശ്രൂഷയ്ക്കു ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  ഈരാറ്റുപേട്ട സ്വദേശിയായ കാമുകനുമായി പിണങ്ങിയതിനെ തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. യുവതി ഒ‍ാലയിൽക്കടവിനടുത്തുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. സംഭവം അറിഞ്ഞ് ഹോസ്റ്റൽ ജീവനക്കാർ ആശുപത്രിയിൽ എത്തി. വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചെന്ന് ഹോസ്റ്റൽ ജീവനക്കാർ പറഞ്ഞു.

തുണയായത് മുനീറിന്റെ മനസ്സാന്നിധ്യം
മുനീറിന്റെ മനസ്സാന്നിധ്യം ഒന്നു കണ്ടു മാത്രമാണ് കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റാനായത്. ഇന്നലെ രാവിലെ ആശ്രാമം ലിങ്ക് റോഡിൽ നിന്ന് അഷ്ടമുടി കായലിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കോട്ടയം സ്വദേശിയായ യുവതിയെയാണ് പളളിത്തോട്ടം ഗാന്ധി നഗർ ഏച്ച് ആൻഡ് സി കോംപൗണ്ടിൽ മുനീർ(28) രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താനായി മുനീറിന് നേരത്തേ ലഭിച്ച പരീശീലനം മുതൽക്കൂട്ടായി. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് മുനീർ. ഒ‍ാലയിലുള്ള സുഹൃത്ത് രാജേഷിനെയും കൂട്ടി പടപ്പനാലിൽ ജോലിക്കായി പോകാനായി ആശ്രാമം സ്വദേശി ശ്യാമിന്റെ ഒ‍ാട്ടോയിൽ ഒ‍ാലയിൽക്കടവിലേക്കു വരുമ്പോഴാണ് യുവതി കായലിലേക്കു ചാടിയ വിവരം അറിയുന്നത്. മറ്റൊന്നും ചിന്തിക്കാതെ മുനീറും കായലിലേക്കു ചാടുകയായിരുന്നു. മുൻപ് തമിഴ്നാട്ടിൽ കടലിൽ വീണ മറ്റൊരാളെയും മുനീർ  രക്ഷപ്പെടുത്തിയിട്ടുണ്ട്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

8 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

10 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

12 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

14 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

15 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

15 hours ago