Categories: Uncategorized

ഒരു യുഡിഎഫ് കൺവീനർ പുറത്താക്കും മറ്റൊരു കൺവീനർ ക്ഷണിക്കും അഡ്വ.അലക്സ് കോഴിമല

  മുണ്ടക്കയം: കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫ് കൺവീനറായിരുന്ന ബെന്നി ബഹനാൻ പുറത്താക്കിയപ്പോൾ  പുതിയ കൺവീനർ അടുർ പ്രകാശ് കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫിലേക്ക് ക്ഷണിക്കുന്ന ദയനീയ അവസ്ഥയാണിന്ന് ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനൽ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടു കൊണ്ടാണ് ഈ നീക്കം എന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരളാ കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസിന് എല്ലാവിധ സംരക്ഷണവും എൽ ഡി എഫിൽ നിന്നും ലഭിക്കുന്നുണ്ടെന്നും മറ്റാരുടേയും സംരക്ഷണം വേണ്ടെന്നും, മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ച് സംസാരിച്ചുകൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരക്കാട്ട്, തോമസ് പാലുക്കുന്നേൽ, ജോസ് കലൂർ, ജോസ് നടുപറമ്പിൽ വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മോളി ദേവസ്യ വാഴപ്പനാടി, ദളിത് ഫ്രണ്ട്‌ (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് വി.വി.സോമൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്, പഞ്ചായത്തംഗം ബിൻസി മാനുവൽ, മണ്ഡലം ജനറൽ സെക്രട്ടറി ചാക്കോ റ്റി.ജെ, കെ ടി യു സി (എം) മണ്ഡലം പ്രസിഡൻ്റ് അനിയാച്ചൻ മൈലപ്ര,ജേക്കബ് ആനക്കല്ലുങ്കൽ, അരുൺ വടുതല, അജിവെട്ടുകല്ലാം കുഴി, അജേഷ് കുമാർ,ജോൺ പോൾ, മാത്യുസ് വെട്ടുകല്ലാംകുഴി, ജോയി ഏബ്രഹാം, സിജോ പതിരേപ്പതി, സെബാസ്റ്റ്യൻ എൻ.സി, പാപ്പച്ചി പൊട്ടനാനി, ജോയി ചീരംകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

10 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

12 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

17 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago