Categories: Mundakayam

മണിക്കൽ നിവാസികളുടെ ഒത്തൊരുമയുടെ ഓണം

തിരുവോണനാളിൽ മണിക്കൽ നിവാസികൾ ഒത്തൊരുമിച്ച് വിപുലമായ ഓണാഘോഷം നടത്തി.കൃത്യം 10 മണിക്ക് തന്നെ മണിക്കല്ലിൽ വെച്ച് ആഘോഷ പരിപാടികൾ ആരംഭിച്ചു സജിനി,ആതിര സീമ അശ്വതി,എന്നിവർ ചേർന്ന് വർണ്ണാഭമായ അത്തപ്പൂക്കളം ഒരുക്കി. പരിപാടിയുടെ പ്രസിഡന്റായ ബിനു വി ബി യുടെ അധ്യക്ഷതയിൽ ഉദ്ഘാടനം നടന്നു. തുടർന്ന് അനിൽ,അഭിലാഷ്,ജയൻ എന്നിവരുടെ നേതൃത്വത്തിൽ ഓണക്കളികൾ അരങ്ങേറി.
ഉച്ചയ്ക്ക് തദ്ദേശവാസികളുടെ സഹകരണത്തോടെ ഭാമ അമ്മയുടെയും ബിജുവിനെയും നേതൃത്വത്തിൽ 22 കൂട്ടം വിഭവങ്ങളോടെ വിപുലമായ സദ്യയും നടത്തി. തുടർന്ന് മുതിർന്നവരുടെ പണ്ടത്തെ ഓണം ഓർമ്മകൾ പങ്കുവെച്ചു അത് പുതിയ തലമുറയ്ക്ക് ഒരു പുത്തൻ ഉണർവേകി അതിനുശേഷം ബിനു വി.ബി യുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനം നടന്നു. പ്രമോദ് തോപ്പിൽ സ്വാഗതം ആശംസിച്ചു. രാജൻ തോപ്പിൽ മുഖ്യസംഭാഷണം നടത്തി വി കെ ബേബി,തങ്കൻ ജോർജ്,സി വി ദാമോദരൻ,ജോർജ്, ഷീബ, പൊന്നി സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കായിക കേരളത്തിന് മികച്ച സംഭാവനകൾ നൽകിയ മണിക്കൽ നിവാസിയും മുൻ നേവി ഉദ്യോഗസ്ഥനും നിലവിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ചും ആയ ശ്രീ സന്തോഷ് ജോർജിനെയും, പത്ത് പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നൽകി മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

ഐവിന്റേയും വിനോദിന്റെയും നേതൃത്വത്തിൽ ഗാനസന്ധ്യയും കുട്ടികളുടെ നൃത്ത പരിപാടികളും അരങ്ങേറി. പ്രദീപ് തോപ്പിൽ ന്റെ കൃതജ്ഞതയോടെ 2025ലെ തിരുവോണാഘോഷം സമാപിച്ചു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

30 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

56 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago