കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.സി. ജോർജ് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ദീർഘകാലം അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 40,000-ത്തിലധികം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യം വെക്കുന്ന ബിജെപിക്ക് പി.സി. ജോർജിനെപ്പോലൊരു നേതാവ് പൂഞ്ഞാറിൽ മത്സരിക്കുന്നത് വലിയ ഊർജ്ജം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
നിലവിൽ സിറ്റിംഗ് എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ (എൽഡിഎഫ്) നേരിടാൻ പി.സി. ജോർജിനെത്തുന്നത് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകും. യുഡിഎഫ് സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ പൂഞ്ഞാറിലെ പോരാട്ടം കൂടുതൽ വാശിയേറിയതാകും.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…