കോട്ടയം: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘനകൾ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കോട്ടയം ജില്ലയിൽ സമ്പൂർണ്ണമെന്ന് കെ.എസ്‍.യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം പറഞ്ഞു.
കോട്ടയത്തെ കോളേജുകൾ സ്കൂളുകൾ തുടങ്ങിയവ സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നകേന്ദ്രസർക്കാരിന്റെ നയം നടപ്പിലാക്കുന്നതിലൂടെ പിണറായി സർക്കാർ ബിജെപി-സിപിഎം ഡീൽ ഊട്ടിയുറപ്പിക്കുകയാണ്. എസ്.എഫ് ഐയെ ഉപയോഗിച്ചുകൊണ്ട് കെഎസ്‍യു പ്രവർത്തകരെ മർദ്ദിക്കുന്ന സാഹചര്യവും വിദ്യാഭ്യാസ ബന്ദിൽ ഉണ്ടായി. ഏറ്റുമാനൂർ ഐടിഐ യിലെ കെഎസ്‍യു യൂണിറ്റ് ഭാരവാഹികളെ സമരം ചെയ്യുന്നതിന്റെ ഭാഗമായി എസ്എഫ്ഐ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനാധിപത്യ വിദ്യാർത്ഥിസമരങ്ങളെ എസ്എഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി സർക്കാർ നേരിടുകയാണെന്ന് കെഎസ്‍യു ആരോപിച്ചു.
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…