Categories: Uncategorized

എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു .. അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ എങ്ങനെ?രോഗ ലക്ഷണങ്ങൾ എന്തൊക്കെ ? വരാതിരിക്കുവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?

എരുമേലി : എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ഒരു യുവാവിന് ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി എൻ അരുൺ കുമാർ (45) ആണ് മരിച്ചത്.
പനിയെ തുടർന്ന് മുക്കൂട്ടുതറയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

രോഗബാധ എങ്ങനെ?
മലിന ജലത്തിൽനിന്നുള്ള രോഗാണുക്കൾ തലച്ചോറിലെത്തിയാണു രോഗബാധയുണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ പ്രവേശിക്കും
കൊടുംവേനലിൽ ജലാശയങ്ങളിലെ വെള്ളത്തിന്റെ ചൂടു കൂടുന്നതും അമീബ വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മൂക്ക് പൊത്തിപ്പിടിക്കാതെ വെള്ളത്തിൽ ചാടുന്നവരിൽ വേഗത്തിൽ അമീബബാധ ഉണ്ടാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു.

രോഗ ലക്ഷണങ്ങൾ :
പനി, തലവേദന, ഓക്കാനം, ഛർദി, അപസ്മാരം, ബോധനഷ്‌ടം, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് പരസ്‌പര ബന്ധമില്ലാത്ത സംസാരം, ബോധക്ഷയം, തുടങ്ങിയവയും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

ശ്രദ്ധിക്കേണ്ടവ :

മലിന ജലാശയങ്ങളിൽ രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാം. അതിനാൽ മലിനജലത്തിലെ കുളിയും നീന്തലും ഒഴിവാക്കണം

. അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.

. നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം.

ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

8 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

14 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

16 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

17 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

19 hours ago