Categories: Uncategorized

കെഎസ്ആർടിസി കുറിയർ സർവീസ്; ഭൂരിഭാഗം ഡിപ്പോകളിലും പ്രവർത്തനം നിലച്ചു…8 മണിക്കൂറിന് 715 രൂപയും തുടർന്ന് അധികസമയത്തിന് അധികവേതനവും ലാഭത്തിന്റെ 5 ശതമാനം ഇൻസെന്റീവും വാഗ്ദാനം നൽകിയായിരുന്നു നിയമനം, ലാഭത്തിൽ പ്രവർത്തിച്ചിട്ടും, വാഗ്ദാനം നൽകിയ ഇൻസെന്റീവ് തൊഴിലാളികൾക്ക് നൽകിയില്ല.

കെഎസ്ആർടിസിക്ക്ലാഭമുണ്ടാക്കിയിരുന്ന കുറിയർ സർവീസ് സ്വകാര്യവൽക്കരിച്ചതോടെ ഭൂരിഭാഗം ഡിപ്പോകളിലും കുറിയർ ഓഫിസ് പ്രവർത്തനം നിലച്ചു. കഴിഞ്ഞ 13 മുതലാണ് കുറിയർ സർവീസ് നിലച്ചത്. ഇതോടെ പാഴ്സലുകളും കുറിയറുകളും ഡിപ്പോകളിൽ സ്വീകരിക്കാതായി. 

11 ഡിപ്പോകളിൽ മാത്രമാണ് ഓഫിസ് ഭാഗികമായി തുറന്നിട്ടുള്ളത്. നെയ്യാറ്റിൻകര, തിരുവനന്തപുരം, കിളിമാനൂർ, കൊട്ടാരക്കര, പത്തനംതിട്ട, കായംകുളം, കോട്ടയം, വൈറ്റില, പാലക്കാട്, കോഴിക്കോട്, മാനന്തവാടി എന്നീ ഡിപ്പോകളിൽ കരാ‍ർ ഏറ്റെടുത്ത കമ്പനി ജീവനക്കാരെ നിയമിച്ചു. എന്നാൽ മറ്റു ഡിപ്പോകളിൽ കുറിയർ ഓഫിസുകൾ പ്രവർത്തിക്കാത്തതിനാൽ പാഴ്സലുകൾ സ്വീകരിക്കുന്നില്ല. ആകെ 46 ഡിപ്പോകളിലാണ് കുറിയർ സർവീസുണ്ടായിരുന്നത്.

ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള സിങ്കു സൊലൂഷൻസിനാണ് കരാർ നൽകിയിരിക്കുന്നത്. പുതിയ കമ്പനിയുടെ സോഫ്റ്റ്‌വെയറിനെക്കുറിച്ച് പരിശീലനം നൽകാൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തിയ പരിപാടി ജീവനക്കാർ ബഹിഷ്കരിച്ചിരുന്നു. കുറിയർ സർവീസ് പൂർണമായും സ്വകാര്യ കമ്പനിയെ ഏൽപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. 

കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടർമാരായി ജോലി ചെയ്തിരുന്നവരെയാണ് പരിശീലനം നൽകി ഡിപ്പോകളിൽ കുറിയർ സർവീസിൽ നിയമിച്ചിരുന്നത്. 8 മണിക്കൂറിന് 715 രൂപയും തുടർന്ന് അധികസമയത്തിന് അധികവേതനവും ലാഭത്തിന്റെ 5 ശതമാനം ഇൻസെന്റീവും വാഗ്ദാനം നൽകിയായിരുന്നു നിയമനം

ലാഭത്തിൽ പ്രവർത്തിച്ചിട്ടും, വാഗ്ദാനം നൽകിയ ഇൻസെന്റീവ് തൊഴിലാളികൾക്ക് നൽകിയില്ല. സ്വകാര്യ കമ്പനി പ്രവർത്തനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ തങ്ങളെ കണ്ടക്ടർമാരായി തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുറിയർ സർവീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

18 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago