മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണ നിയന്ത്രണത്തിലുളള മുണ്ടക്കയം ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ രാത്രികാല കിടത്തി ചികിത്സയുടേയും, എക്സ്റേ യുണിറ്റിന്‍റേയും ഉത്ഘാടനം ഈ മാസം 20-ാം തീയതി രാവിലെ 10.30 ന് കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി ബഹു. വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുകയാണ്. പ്രസ്തുത പരിപാടിക്ക് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിക്കുകയും ബഹു. എം.പി. ആന്‍റോ ആന്‍റണി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020-25 ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഈ ആശുപത്രിയില്‍ 3 കോടി 55 ലക്ഷം രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞു. എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിന് 31.25 ലക്ഷം രൂപയും, ഈവനിംഗ് ഒ.പി. ആരംഭിക്കുന്നതിന് 33.25 ലക്ഷം രൂപയും, അവശ്യമരുന്ന് വാങ്ങലിന് 77 ലക്ഷം രൂപയും, സെക്കണ്ടറി പാലിയേറ്റീവിന് 50 ലക്ഷം രൂപയും, പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ഫര്‍ണീഷിംഗിന് 35 ലക്ഷം രൂപയും ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്ക് 46 ലക്ഷം രൂപയും, വനിതകള്‍ക്ക് ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിന് 6 ലക്ഷം രൂപയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം രൂപയും, കുടിവെളളമെത്തിക്കാന്‍ 3 ലക്ഷം രൂപയും, ബയോമെഡിക്കല്‍ വേസ്റ്റ് പ്ലാന്‍റ് സ്ഥാപിക്കാന്‍ 3 ലക്ഷം രൂപയും ചിലവഴിച്ച നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പ്രസിഡന്‍റ് അജിത രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.വി. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീലമ്മ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…