കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം എഫ്.എച്ച്.സിയില്‍ ഐ.പി. ബ്ലോക്കിന്‍റേയും, എക്സ്റേ യൂണിറ്റ് തുടങ്ങുന്നു.

0
a36ba145-cb36-483c-a2e7-faba7479d5ce

മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണ നിയന്ത്രണത്തിലുളള മുണ്ടക്കയം ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ രാത്രികാല കിടത്തി ചികിത്സയുടേയും, എക്സ്റേ യുണിറ്റിന്‍റേയും ഉത്ഘാടനം ഈ മാസം 20-ാം തീയതി രാവിലെ 10.30 ന് കേരളത്തിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി ബഹു. വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുകയാണ്. പ്രസ്തുത പരിപാടിക്ക് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിക്കുകയും ബഹു. എം.പി. ആന്‍റോ ആന്‍റണി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020-25 ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഈ ആശുപത്രിയില്‍ 3 കോടി 55 ലക്ഷം രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞു. എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിന് 31.25 ലക്ഷം രൂപയും, ഈവനിംഗ് ഒ.പി. ആരംഭിക്കുന്നതിന് 33.25 ലക്ഷം രൂപയും, അവശ്യമരുന്ന് വാങ്ങലിന് 77 ലക്ഷം രൂപയും, സെക്കണ്ടറി പാലിയേറ്റീവിന് 50 ലക്ഷം രൂപയും, പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ഫര്‍ണീഷിംഗിന് 35 ലക്ഷം രൂപയും ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്ക് 46 ലക്ഷം രൂപയും, വനിതകള്‍ക്ക് ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിന് 6 ലക്ഷം രൂപയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 45 ലക്ഷം രൂപയും, കുടിവെളളമെത്തിക്കാന്‍ 3 ലക്ഷം രൂപയും, ബയോമെഡിക്കല്‍ വേസ്റ്റ് പ്ലാന്‍റ് സ്ഥാപിക്കാന്‍ 3 ലക്ഷം രൂപയും ചിലവഴിച്ച നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പ്രസിഡന്‍റ് അജിത രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.വി. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീലമ്മ ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed