കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം – ഭിന്നശേഷി കുട്ടികളുടെ കലോത്സവം 2025 സെപ്റ്റംബര്‍ മാസം 19(വെളളി) രാവിലെ8.00 മണി മുതല്‍ കാഞ്ഞിരപ്പളളി സെന്‍റ് ഡോമിനിക്സ് കോളെജ്,പൊടിമറ്റം ഓഡിറ്റോറിയത്തില്‍ വെച്ച് സമുചിതമായി സംഘടിപ്പിക്കുന്ന വിവരം സന്തോഷം അറിയിക്കുന്നു. പരമ്പരാഗതമായ സങ്കല്‍പങ്ങളില്‍ നിന്നും വിഭിന്നമായ ശേഷി ഉളളവരാണ് ഭിന്നശേഷിക്കാര്‍ സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവര്‍,അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഭിന്നശേഷിക്കാരെയോകെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്,ഭിന്നശേഷികുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ശലഭോത്സവം 2025 സംഘടിപ്പിക്കുകയാണ്.അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ശലഭോത്സവം-ഭിന്നശേഷി കുട്ടികളുടെ കലോത്സവം അന്നേ ദിവസം രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യുന്നു.
സമാപന സമ്മേളനം ബഹു.കേരള ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉച്ചക്കഴിഞ്ഞ് 3.30ന് ഉദ്ഘാടനം ചെയ്യുന്നതുമാണ്.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്കകുന്ന ഈ മഹനീയ വേദിയില്‍ കലോത്സവത്തില്‍ വര്‍ണശലഭം പോല്‍ കുരുന്നുകള്‍ പാറികളിക്കുന്നത് കാണുവാനും കലാവിരുന്ന് ആസ്വദിക്കുവാനും പ്രോത്സാപ്പിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…