കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം – ഭിന്നശേഷി കുട്ടികളുടെ കലോത്സവം

0
a72ca3c9-3bf9-4e2b-9bd0-ead1488aa261


കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം – ഭിന്നശേഷി കുട്ടികളുടെ കലോത്സവം 2025 സെപ്റ്റംബര്‍ മാസം 19(വെളളി) രാവിലെ8.00 മണി മുതല്‍ കാഞ്ഞിരപ്പളളി സെന്‍റ് ഡോമിനിക്സ് കോളെജ്,പൊടിമറ്റം ഓഡിറ്റോറിയത്തില്‍ വെച്ച് സമുചിതമായി സംഘടിപ്പിക്കുന്ന വിവരം സന്തോഷം അറിയിക്കുന്നു. പരമ്പരാഗതമായ സങ്കല്‍പങ്ങളില്‍ നിന്നും വിഭിന്നമായ ശേഷി ഉളളവരാണ് ഭിന്നശേഷിക്കാര്‍ സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവര്‍,അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഭിന്നശേഷിക്കാരെയോകെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്,ഭിന്നശേഷികുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ശലഭോത്സവം 2025 സംഘടിപ്പിക്കുകയാണ്.അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ശലഭോത്സവം-ഭിന്നശേഷി കുട്ടികളുടെ കലോത്സവം അന്നേ ദിവസം രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യുന്നു.

സമാപന സമ്മേളനം ബഹു.കേരള ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉച്ചക്കഴിഞ്ഞ് 3.30ന് ഉദ്ഘാടനം ചെയ്യുന്നതുമാണ്.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്കകുന്ന ഈ മഹനീയ വേദിയില്‍ കലോത്സവത്തില്‍ വര്‍ണശലഭം പോല്‍ കുരുന്നുകള്‍ പാറികളിക്കുന്നത് കാണുവാനും കലാവിരുന്ന് ആസ്വദിക്കുവാനും പ്രോത്സാപ്പിക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed