Categories: Uncategorized

അഡീഷണൽ ഗാരന്റർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി; പൈങ്ങനയിലെ സ്വകാര്യ വാഹന ലോൺ സ്ഥാപനത്തിലെ ക്രെഡിറ്റ് മാനേജർ

പൈങ്ങന: വാഹന വായ്പയുടെ അഡീഷണൽ ഗാരന്റർ സ്ഥാനത്ത് നിന്ന് പേര് ഒഴിവാക്കി നൽകുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ക്രെഡിറ്റ് മാനേജർ. പൈങ്ങനയിൽ പ്രവർത്തിക്കുന്ന പ്രമുഖ വാഹന ലോൺ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെതിരെയാണ് ഇടപാടുകാരൻ സ്ഥാപനത്തിന്റെ ഉന്നത അധികാരികൾക്കും പരാതി നൽകിയത്.

സംഭവത്തിന്റെ പൂർണ്ണരൂപം:

വാഹനം വാങ്ങുന്നതിനായി അഡീഷണൽ ഗാരന്ററായി നിന്ന വ്യക്തിയാണ് പിന്നീട് ഈ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിച്ചത്. വായ്പയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും നിലവിലെ ഗാരന്ററെ മാറ്റാൻ സാധിക്കുമെന്നും അറിയിച്ച ക്രെഡിറ്റ് മാനേജർ, ഇതിനായി തന്റെ വ്യക്തിപരമായ ആവശ്യത്തിലേക്ക് 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സ്ഥാപനത്തിലെ മറ്റ് ഫീസുകൾക്ക് പുറമെയാണ് ഉദ്യോഗസ്ഥൻ സ്വന്തം പോക്കറ്റ് നിറയ്ക്കാൻ കൈക്കൂലി ചോദിച്ചത്. പണം നൽകാൻ വിസമ്മതിച്ചതോടെ പരാതിക്കാരൻ്റെ അപേക്ഷ മാനേജർ ബോധപൂർവ്വം തടഞ്ഞുവെക്കുകയും നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥൻ്റെ ഈ വഴിവിട്ട നീക്കത്തിനെതിരെ ഇടപാടുകാരൻ പരാതിയുമായി രംഗത്തെത്തിയത്.

ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഓഗുഡ്മാൻ ഓഫീസിൽ നിന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണക്കാരായ ഇടപാടുകാരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ അന്വേഷണവും പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥൻ മുമ്പും സമാനമായ രീതിയിൽ മറ്റ് ഇടപാടുകാരിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും…

2 hours ago

മുണ്ടക്കയത്തെ ‘വേടൻ ഷോ’ ദുരൂഹത: ജനകീയ വാർത്ത നൽകിയ ‘കേരള ടുഡേ’ക്കെതിരെ വ്യാജപ്രചരണവുമായി സംഘാടകരും ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയവും

മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…

5 hours ago

പീരുമേട് പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…

5 hours ago

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

14 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

20 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

22 hours ago