Categories: Uncategorized

കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കുട്ടിക്കാനം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ ചൊവ്വാഴ്ചയായിരുന്നു പരിപാടി.

പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. കിംഗ്സ്‌ലി, ഡോ. സജിൻ അലക്സാണ്ടർ, ഡോ. സൂര്യ കിംഗ്സ്‌ലി, ഡോ. ക്രിസ്റ്റി എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഉദ്യോഗസ്ഥർക്കായി പ്രത്യേക ആരോഗ്യ പരിശോധനകളും നടത്തി. ആശുപത്രിയിലെ മറ്റ് ആരോഗ്യ പ്രവർത്തകരും ക്യാമ്പിന്റെ ഭാഗമായി.

ക്യാമ്പിനും അനുബന്ധ പരിപാടികൾക്കും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ പി.ആർ.ഒ ബിബിൻ സെബാസ്റ്റ്യൻ കൈതക്കൽ നേതൃത്വം നൽകി. നിരവധി പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്തെ ‘വേടൻ ഷോ’ ദുരൂഹത: ജനകീയ വാർത്ത നൽകിയ ‘കേരള ടുഡേ’ക്കെതിരെ വ്യാജപ്രചരണവുമായി സംഘാടകരും ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയവും

മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…

5 hours ago

പീരുമേട് പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…

5 hours ago

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

14 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

20 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

22 hours ago