Screenshot
കോട്ടയം: കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ (XC 138455) ഒന്നാം സമ്മാനമായ 20 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത് ഞള്ളമറ്റം സ്വദേശികളാണെന്ന് സൂചന. പത്തോളം പേർ അടങ്ങുന്ന യുവാക്കളുടെ സംഘമാണ് ഈ വമ്പൻ തുകയ്ക്ക് അർഹരായതെന്നാണ് അറിയുന്നത്.
ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണ വിജയികൾക്ക് ലഭിക്കുന്നത്. 400 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിയിൽ ഗ്രൂപ്പായി എടുത്ത പത്തിലധികം ടിക്കറ്റുകളിൽ ഒന്നിനാണ് ഭാഗ്യം കനിഞ്ഞത്. കാഞ്ഞിരപ്പള്ളിയിലെ ‘ന്യൂ ലക്കി സെന്ററിൽ’ നിന്നാണ് ഇവർ ഭാഗ്യ ടിക്കറ്റ് കൈപ്പറ്റിയത്.
മുൻകാലങ്ങളിൽ വൻതുക ബമ്പർ അടിച്ച ഭാഗ്യശാലികളെ തേടി അപരിചിതരും സഹായം അഭ്യർത്ഥിക്കുന്നവരും വീട്ടിലെത്തുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ആളുകളുടെ തിരക്കും നിരന്തരമായ ഫോൺ വിളികളും കാരണം ഭാഗ്യശാലികൾ പൊറുതിമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ വിജയികൾ വിവരം പരസ്യപ്പെടുത്താതെ രഹസ്യമാക്കി വെച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…