Categories: Uncategorized

ലോക ആത്മഹത്യാ വിരുദ്ധ ദിനത്തിൽ ജനറൽ ആശുപത്രിയിൽ ഗാനധാര ഒരുക്കി സന്ധ്യാ രാഗം പ്രവർത്തകർ


കാഞ്ഞിരപ്പള്ളി:- ആത്മഹത്യ ചെയ്ത നൂറുകണക്കിന് പേരുടെ പോസ്റ്റുമോർട്ടം നടന്ന ജനറൽ ആശുപത്രിയിലെ പഴയ പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നു ഒരുക്കിയ വേദിയിൽ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന ഗാനം പാടിയപ്പോൾ ജീവന്റെ മഹത്വവും ജീവിതത്തിന്റെ മനോഹാരിതയും ആസ്വാദകരുടെ മനസ്സിലൂടെ കടന്നുപോയി. കാഞ്ഞിരപ്പള്ളിയിലെ സംഗീത കൂട്ടായ്മയായ സന്ധ്യാ രാഗം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുമായി ചേർന്നാണ് ലോക ആത്മഹത്യ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ  ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ:സാവന്‍ സാറാ മാത്യു  ആദ്യഗാനം ആലപിച്ചു വൈസ് പ്രസിഡണ്ട്  സതി സുരേന്ദ്രൻ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി രവീന്ദ്രൻ നായർ  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റെജി കാവുങ്കൽ, സന്ധ്യാ രാഗം ഡയറക്ടർ ബാബു പൂതക്കുഴി,ഫാദർ ജോബി മംഗലത്ത് കരോട്ട്,എം എ നസറുദ്ദീൻ,സിബി മൈക്കിൾ,കെ ആർ ഷൈജു,പത്മകുമാരി മുരളി, സിബി പൂതക്കുഴി, ലളിതാഭായി പി എൻ, ബീന സിബി തുടങ്ങിയവരും ആശുപത്രി ജീവനക്കാരും ഗാനം ആലപിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

7 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

13 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

15 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

16 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

19 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

20 hours ago