കാഞ്ഞിരപ്പള്ളി:- കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള കോൺഗ്രസ് എം പ്രതിനിധികളും ഒരാൾ സിപിഎം പ്രതിനിധിയുമാണ്. മുന്നണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റായ സാജൻ തൊടുക രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. കെ എസ് സി എം യൂത്ത് ഫ്രണ്ട് എം തുടങ്ങിയ സംഘടനകളുടെ നിയോജക മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച ജോർഡിൻ ഇപ്പോൾ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കാഞ്ഞിരപ്പള്ളി മുണ്ടക്കയം എരുമേലി എന്നിവിടങ്ങളിലായി മൂന്ന് ശാഖകളും 4600ൽ പരം ഓഹരി ഉടമകളും 80 കോടിയുടെ കാർഷിക വായ്പകളുമായി കേരളത്തിലെ ഏറ്റവും വലിയ കാർഷിക വികസന ബാങ്ക് ആണ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്നത്. കോഴി പശു പന്നി ആട് എന്നിവയുടെ ഫാം തുടങ്ങുന്നതിന് ലോണുകളും ഇവിടെ ലഭ്യമാണ്. എലിക്കുളം കാഞ്ഞിരപ്പള്ളി ചിറക്കടവ് മണിമല പാറത്തോട് മുണ്ടക്കയം കോരുത്തോട് എരുമേലി കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾ ആണ് ബാങ്കിന്റെ പ്രവർത്തനപരിധി.
കാർഷിക വികസന ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ ഷീന മനോജ് വരണാ ധികാരിയായിരുന്നു.
കൂട്ടിക്കൽ: വിസ തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി അടച്ചുപൂട്ടിയതോടെ ഇരകളായ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. വിസ വാഗ്ദാനം നൽകി കോടികൾ…
കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും…
മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…
പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…
കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…