Categories: Uncategorized

കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത്

വൈക്കം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത് നടക്കും. വൈകിട്ട് നാലിന് വൈക്കം വ്യാപാരഭവനിൽ വൈക്കം എം.എൽ.എ കെ.ബിനിമോൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും. കെ.എച്ച്.ആർ.എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും, വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്കലും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവുമാണ് പരിപാടിയിൽ നടക്കുന്നത്. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ ഹോട്ടൽ മഹാദേവ ഉടമ വെങ്കിട്ട് രാമഅയ്യരുടെ നോമിനിയ്ക്ക് കെ.ബിനിമോൻ എം.എൽ.എ ധനസഹായം കൈമാറും. വെങ്കിട്ടരാമ അയ്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നിർവഹിക്കും. യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷെരീഫ് വർക്കിംഗ് പ്രസിഡന്റ് ബീജോയ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ അൻസാരി ബോബി കേറ്റർ രക്ഷധികാരി ആർ.സി നായർ തുടങ്ങിയവർ പങ്കെടുക്കും

Vipin Raju

Share
Published by
Vipin Raju

Recent Posts

കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും…

6 hours ago

മുണ്ടക്കയത്തെ ‘വേടൻ ഷോ’ ദുരൂഹത: ജനകീയ വാർത്ത നൽകിയ ‘കേരള ടുഡേ’ക്കെതിരെ വ്യാജപ്രചരണവുമായി സംഘാടകരും ആളുകൾക്കിടയിൽ ‘മാമ ചാനൽ’ എന്ന് പരിഹാസത്തോടെ അറിയപ്പെടുന്ന ‘ന്യൂസ് മുണ്ടക്കയവും

മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…

9 hours ago

പീരുമേട് പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം

പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…

9 hours ago

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

18 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

1 day ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

1 day ago