രാത്രി കാലങ്ങളിൽ നഗരം കയ്യടക്കി തെരുവുനായ്ക്കൾ, ഭീതിയോടെ യാത്രക്കാർ. 9 മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ പിന്നെ ബസ് സ്റ്റാൻഡിനു മുൻവശത്ത് ദേശീയപാതയിൽ നായ്ക്കളുടെ ശല്യം വ്യാപകമാണ്. ബൈക്ക് യാത്രക്കാരുടെ പിന്നാലെ കുരച്ച് കൊണ്ട് ഓടുന്നതാണ് പതിവു പരിപാടി.
ഒൻപത് മണി കഴിഞ്ഞാൽ കോട്ടയം, കുമളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ദേശീയപാതയിലെ കടകളുടെ മുൻപിലാണ് നിൽക്കുക. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഭീതിയോടെയാണ് നിൽക്കുന്നത്. വാഹനങ്ങൾ നിർത്തിയ ശേഷം മുൻപോട്ട് എടുക്കുമ്പോൾ കുരച്ചു കൊണ്ട് ഒന്നിലധികം നായ്ക്കൾ ചാടി എത്തുന്നതിനാൽ വലിയ അപകടങ്ങൾക്കും കാരണമായേക്കാം.
ആശുപത്രി കവലയിലും ബൈപാസ് റോഡിലും സമാനമായ അവസ്ഥയുണ്ട്. കോസ്‌വേ കവലയിൽ മത്സ്യ മാംസ സ്ഥാപനങ്ങളുടെ സമീപം പകൽ സമയങ്ങളിലും നായ്ക്കളുടെ ശല്യം വ്യാപകമാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…