കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 11, 2026

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

0
eb2947a3-dddc-4682-86e6-a9808a42982b

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്.

കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011 ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീര്‍ഘകാലം ആര്‍എസ്എസ് നാല് റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. 2024ല്‍ ഓഗസ്റ്റില്‍ വില 247 രൂപയായിരുന്നു. ആ റെക്കോര്‍ഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബര്‍ വില 269 രൂപയില്‍ എത്തിയത്.

ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദനക്കുറവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് തുടങ്ങിയ കാരണങ്ങളാലാണ് വില ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed