കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളുടെ ലോകത്തെ ചൂനാടൻ

3d2a5a82-e35b-42dc-bb2a-0922cc72ed59-1.jpg


ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളിൽ തന്റെതായ വ്യക്തിത്വം പാലിച്ച സിബി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ജനമധ്യത്തിൽ നിലകൊണ്ട സിബിയുടെ സൗഹൃദവലയം തലമുറകളിലേക്കു നീളുന്ന തായിരുന്നു. ഇൻഫാമിൻറെ കാഞ്ഞിരപ്പള്ളി ഓഫീസ് സെക്രട്ടറിയായിരിക്കെ 2003 ലാണ് ദീപികയുടെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായത്.

2018ൽ ദീപിക ഫ്രണ്ട്സ് ക്ലബ് നടത്തിയ സംസ്ഥാന കർഷക റാലിയുടെയും നേതൃക്യാന്പുകളുടെയും ഇടുക്കി, കോട്ടയം ജില്ലകളിലെ മുഖ്യസംഘാടകരിലൊരാ ളായിരുന്നു. മുണ്ടക്കയം സെൻറ് ആൻറണീസ് സ്‌കൂൾ പിടിഎ പ്രസിഡൻറ്, വ്യാകുലമാതാ പള്ളി പാരീഷ് കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ നാടിൻറെയും ഇടവക യുടെയും പ്രവർത്തനങ്ങളിൽ സജീവമായി.
മണിമല മുതൽ പെരുവന്താനം വരെയും പൈക മുതൽ പന്‌പാവാലി വരെയും വിസ്തൃതമായ പ്രാദേശിക എഡിഷനിലേക്കുള്ള വാർത്തകൾ തനിയെ കൈകാര്യം ചെയ്യാനോളം ബന്ധങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ സിബി വളർത്തിയെടുത്തു. പീരുമേട്, വടക്കേമല, പ്ലാപ്പള്ളി തുടങ്ങി വാഹന, വാർത്താവിനിമയ സൗകര്യ ങ്ങൾ പരിമിതമായ ഉൾഗ്രാമപാതകൾ നടന്നുകയറി നേട്ടങ്ങളും നാശങ്ങളും നൊന്പരങ്ങളും അതിക്ലേശകരമായി റിപ്പോർട്ട് ചെയ്‌. പട്ടയം, കാട്ടുമൃഗഭീഷണി, വില ത്തകർച്ച തുടങ്ങി കർഷകരുടെ നീറുന്ന പ്രശ്നങ്ങളിൽ അധികാരികളുടെ ശ്രദ്ധ പതിപ്പിക്കാൻ സിബിയുടെ അക്ഷരങ്ങൾക്കു കഴിഞ്ഞു.


ഇലക്ഷനുകളിലും കലോത്സവങ്ങളിലും കായികമേളകളിലും സിബിയെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രസ്ഥാന ങ്ങളിലും വാർത്താ സോഴ്സുകൾ വളർത്തിയെടുത്തു. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്‌തിയുടെ മുൻപ്രസിഡൻറും പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്ന സിബി ആ ത്മീയ രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. രൂപതയുടെ സുപ്രധാനമായ നിരവധി ചടങ്ങുകളിൽ മുഖ്യസംഘാടകരിലൊരാളായി സിബി സ്തു‌ത്യർഹമായ ശുശ്രൂഷകൾ ചെയ്തു. യുവദീപ്ത്‌തി പ്രസിഡൻറായിരിക്കെ എല്ലാ ഇടവകളിലൂടെയും യാത്ര ചെയ്തു യുവതീയുവാക്കളെ സംഘടിപ്പിച്ചു വർക്ക് ക്യാന്പുകൾ, രക്തദാനം,
റാലികൾ തുടങ്ങിയവയിലൂടെ സേവനങ്ങൾ ചെയ്‌തു. ഹൈറേഞ്ചിൽ യുവദീപ്തി ഒട്ടേറെ വീടുകളും റോഡുകളും പണിതീർത്തു.

You may have missed