കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം പൈങ്ങണായിൽ വെട്ടിമാറ്റിയ മരച്ചില്ലകളും അവശിഷ്ടങ്ങളും റോഡരികിൽ; വെട്ടി മാറ്റിയത് ആര്? എടുത്ത് മറ്റേണ്ടത് ആര്

e1d030a7-803c-47fa-aa1e-5b9372dda9ae.jpg

വെട്ടിമാറ്റിയ മരച്ചില്ലകളും റോഡ് നിർമാണത്തിന്റെ അവശിഷ്ടങ്ങളും പൈങ്ങണാ കേരള ഹോട്ടലിന് സമീപത്തെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്, കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരച്ചില്ലകളാണ് റോഡരികിൽ തന്നെ കിടക്കുന്നത്, ദിവസേന നിരവധി കാൽനട യാത്രക്കാരും, വാഹനങ്ങളും കടന്നു പോവുന്ന റോഡിന്റെ അരികിലാണ് സംഭവം,

ചില നല്ല മരക്കഷ്ണങ്ങൾ ആളുകൾ എടുത്തുകൊണ്ടുപോയി. ബാക്കി മരച്ചില്ലകളും മറ്റും ദിവസങ്ങളായി റോഡരികിൽ കിടക്കുന്നു.റോഡരിക് കാടുപിടിച്ചതോടെ പാമ്പുകളും മറ്റും വാസമുറപ്പിച്ചു,മരച്ചില്ലകളും മറ്റും നീക്കി റോഡരിക് വൃത്തിയാക്കി പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവിശ്യo