ഗായത്രി കറിപൗഡർസിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയായ”ജൈവ കലവറ” യുടെ ഉദ്ഘാടനം പൂഞ്ഞാർ MLA ADV സെബാസ്റ്റ്യൻ കുളത്തിങ്കൾ നിർവഹിച്ചു
ഗായത്രി കറിപൗഡർസിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയായ”ജൈവ കലവറ” യുടെ ഉദ്ഘാടനം പൂഞ്ഞാർ MLA ADV സെബാസ്റ്റ്യൻ കുളത്തിങ്കൾ നിർവഹിച്ചു.
ആദ്യ ഘട്ടത്തിൽ ജൈവ മഞ്ഞൾ കൃഷിക്കാണ് തുടക്കം കുറിക്കുക
കർഷകർക്ക് ന്യായമായ വില ലഭ്യമാക്കിക്കൊണ്ട്, ശുദ്ധവും ഗുണമേൻമയുമുള്ള ഉൽപ്പന്നങ്ങൾ സമൂഹത്തിന് എത്തിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.ജൈവമായി കൃഷി ചെയ്ത മഞ്ഞൾ, കർഷകരിൽ നിന്ന് വിപണി വിലയിൽ കൂടിയ നിരക്കിൽ വാങ്ങി അവർക്ക് സാമ്പത്തികമായ സ്ഥിരത ഉറപ്പാക്കുക.
ശേഖരിച്ച മഞ്ഞൾ ഗായത്രി കറിപൗഡർസ് മുഖേന പ്രോസസ്സിംഗ് നടത്തി വിപണിയിൽ എത്തിക്കക എന്നതാണ് നടപ്പിലാക്കുന്നത്. മഞ്ഞളിനൊപ്പം അടുത്ത ഘട്ടത്തിൽ കുരുമുളക്, ഏലക്ക തുടങ്ങിയ മറ്റു പ്രധാന കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തും. “ജൈവ കലവറ” പദ്ധതി Kottayam ജില്ലയിലെ വിവിധ മേഖലകളിൽ വ്യാപിപ്പിക്കുമെന്നും ഗായത്രി കറി പൗഡഴ്സ് ഉടമ ഗായത്രി അനിൽകുമാർ പറഞ്ഞു.
ലോഗോ പ്രകാശനം adv സെബാസ്റ്റ്യൻ കുളത്തിങ്കൾ നിർവഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ,ശുഭഷ് സുധാകരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, കൃഷി ഓഫീസർ സാന്ദ്ര സെബാസ്റ്റ്യൻ,മുണ്ടക്കയം പഞ്ചായത്ത് അംഗങ്ങൾ ഗായത്രി കറി പൌഡർ മാനേജർ ചിന്നു സാബു തുടങ്ങിയവർ സംസാരിച്ചു