കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ടി.ആർ.ആൻഡ് ടി തോട്ടം മാനേജ്മെന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ നിയമ വിരുദ്ധ നടപടികൾ, കരാർ ലംഘിച്ചുകൊണ്ട് തോട്ടം ഭൂമി പൈനാപ്പിൾ കൃഷിക്കായി വ്യാപകമായി പരിവർത്തനം ചെയ്യുന്നു

0

estate

a64e02d6-92d6-4264-9251-758ded2e85ee

പെരുവന്താനം : ടി.ആർ.ആൻഡ് ടി തോട്ടം മാനേജ്മെന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ നിയമ വിരുദ്ധ നടപടികൾക്ക് എതിരെ വെൽഫയർ പാർട്ടി കോടതിയിലേക്ക് കരാർ ലംഘിച്ചുകൊണ്ട് തോട്ടം ഭൂമി പൈനാപ്പിൾ കൃഷിക്കായി വ്യാപകമായി പരിവർത്തനം ചെയ്യുന്നു.

ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ
ഒരു സ്വകാര്യ വ്യക്തി തോട്ടം ഭൂമി വാങ്ങിയതിന് ശേഷം ഇവിടെ കെട്ടിട നിർമ്മാണവും ആരംഭിച്ചു, അതിനെ തുടർന്ന് തഹസിൽദാർ നിർമ്മാണം നിർത്തിവെപ്പിച്ചിട്ടും, പൊതു അവധി ദിവസങ്ങളിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർത്തിയാക്കി. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, തോട്ടം അവരുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് വെൽഫെയർ പാർട്ടിയുടെ പ്രക്ഷോഭത്തിൻ്റെ ലക്ഷ്യമെന്നും ഇവർ അഭിപ്രായപ്പെട്ടു.
പെരുവന്താനം തോട്ടം ഭൂമിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ടി.ആർ. ആൻഡ് ടി പ്ലാന്റേഷൻ മാനേജ്മെന്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed