കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഇനി തിരിച്ചിറക്കമോ? സ്വർണവില റിവേഴ്‌സ് ഗിയറിൽ; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 920 രൂപ! ഇന്നത്തെ നിരക്ക് അറിയാം Aladis Gold Mundakayam

0
photo-output

അലാടിസ് ഗോൾഡ് മുണ്ടക്കയം ഇന്നത്തെ സ്വർണ്ണ വില

പഴയ സ്വർണം വാങ്ങുന്ന വില 10490/ഗ്രം
പുതിയ 916 BIS സ്വർണാഭരണങ്ങൾ 10490/ഗ്രം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,000ല്‍ താഴെ എത്തി. 83,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 10,490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ ഇന്നലെ മുതലാണ് വില കുറയാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed