കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കർഷകർക്ക് സാമ്പത്തിക കരുത്തേകാൻ പോത്തും കുട്ടികളെ വിതരണം ചെയ്ത് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

0
1e62ed36-1391-49be-bb0f-f4bf41f896c8



കാർഷിക മേഖല അനാകർഷകമായതിനെ തുടർന്ന്, ബുദ്ധിമുട്ടിലായ കൃഷിക്കാരെ സഹായിക്കുവാൻ, ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തുവരുന്ന പോത്തും കുട്ടികൾക്കു വലിയ സ്വീകാര്യത ആയിരിക്കുന്നു.
110 കിലോ വരെ തൂക്കം വരുന്ന നാലുമാസം പ്രായമുള്ള മുറെ ക്രോസ്സ് വിഭാഗത്തിലുള്ള പോത്തും കുട്ടികളെയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. നന്നായി പരിചരിച്ചാൽ ഒരു വർഷം കൊണ്ടു 500 കിലോ തൂക്കം വരുകയും ഒരു ലക്ഷത്തിൽ അധികം തുക വരുമാനം ലഭിക്കുകയും ചെയ്യും.
വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത 127 കൃഷിക്കാർക്കാണ് പോത്തും കുട്ടികളെ നൽകുന്നത്.
വിതരണ ഉത്ഘാടനം പ്രസിഡന്റ്‌ രേഖാ ദാസ് നിർവഹിച്ചു.
സിവി അംനിൽകുമാർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, വെറ്റിനറി ഡോക്ടർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You may have missed