കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

വീണ്ടും കാട്ടാനക്കലി : ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം.

0
8c388b62-825b-4d22-8f8c-3c3ba8983b99

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ
ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പൂപ്പാറ ചൂണ്ടൽ സ്വദേശി വേലുച്ചാമിയാണ് മരിച്ചത്. ചൂണ്ടലിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വേലുച്ചാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണം നടത്തിയത് സമീപ പ്രദേശങ്ങളിൽ ഭീതി പരത്തുന്ന ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണെന്നാണ് സൂചന.
ആക്രമണത്തിന് ശേഷം എട്ടോളം കാട്ടാനകൾ സംഭവസ്ഥലത്തും പരിസരത്തും നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിൽ ഏകദേശം പതിനാലോളം കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്. മൃതദേഹം മാറ്റുന്നതിനും തുടർനടപടികൾക്കുമായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *