കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ടിന്റെ സേവനം പിന്നിട്ട പ്രമുഖ ഫോട്ടോഗ്രാഫര്‍ പി.സി.രാജു മുണ്ടക്കയത്തിന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ആദരവ്

0
53ac7f87-bf00-48a3-a5df-f0e205e53d78

പോത്തന്‍കോട് : പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ടിന്റെ സേവനം പിന്നിട്ട പ്രമുഖ ഫോട്ടോഗ്രാഫര്‍ പി.സി.രാജു മുണ്ടക്കയത്തിന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ആദരവ് . നാല്‍പ്പത്തിയൊന്നാമത് സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ വേദിയില്‍ മുന്‍കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പൊന്നാട അണിയിച്ചാണ് ആദരവ് നല്‍കിയത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ടിന്റെ സേവനം പിന്നിട്ട ഫോട്ടോഗ്രാഫര്‍ പി.സി.രാജു മുണ്ടക്കയത്തിനെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ മുന്‍കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
സാങ്കേതികവിദ്യ അത്രയധികം വ്യാപിച്ചിട്ടില്ലാത്ത 1984-85 കാലഘട്ടത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ എത്തുകയും മഹനീയ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി നവജ്യോതിശ്രീകരുണാകരഗുരുവിന് സമര്‍പ്പിച്ചിട്ടുളള വ്യക്തിയുമാണ് പി.സി.രാജു. ഗുരുവിന്റെ ഫോട്ടോ എടുക്കാന്‍ അനുവാദം ലഭിച്ചിട്ടുളള അപൂര്‍വ്വം ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്. വര്‍ഷങ്ങളായി കോട്ടയം മുണ്ടക്കയത്ത് ‘ വിജയ സ്റ്റുഡിയോ’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ശാന്തിഗിരി ആശ്രമം പാമ്പാടി ശാഖയിലും കേന്ദ്രാശ്രമത്തിലും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കല്ലാറില്‍ നിന്നുളള തീര്‍ത്ഥയാത്രവേളയില്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിത കോട്ടയം മുണ്ടക്കയത്തുളള ഇദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ചിട്ടുണ്ട്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുമായും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായും ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ട്.

വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷ വാ‍ര്‍ഷികത്തോടനുബന്ധിച്ച് പോത്തന്‍കോട് ആശ്രമത്തില്‍ പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആദ്യകാല ഫോട്ടോഗ്രാഫറെ വേദിയില്‍ ആദരിച്ചത്.

പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജനറല്‍ സെക്രട്ടറി എം.ബാലമുരളി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാന്‍, കെ.പി.സി.സി. അംഗം അഡ്വ. ജെ.എസ്. അഖില്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി , അനില്‍ ചേര്‍ത്തല, സബീര്‍ തിരുമല, ബ്രഹ്മചാരി വിവേക്. വി, എം.പി. പ്രമോദ്. പി. വിജയകുമാരി, ആര്‍. വിശ്വംഭരന്‍ കുമാര്‍.ജെ.നായര്‍, കുമാരി കെ.എം. ധര്‍മ്മജ എന്നിവര്‍ ചടങ്ങില്‍ സാന്നിദ്ധ്യമായി

Leave a Reply

Your email address will not be published. Required fields are marked *