കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ

0
cccffd68-1dfd-42a9-ac13-5bf1ab47fe76

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മലപ്പുറം ജില്ലയിൽ വഴിക്കടവ് വില്ലേജിൽ കാരക്കോട് കരയിൽ മുരിയൻകണ്ടൻ വീട്ടിൽ അഭിനന്ദു എം (20) നെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ പി എസ് ന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. സുരേഷ് വി.എ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തൊടുപുഴ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed