കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

താലൂക്ക് ആശുപത്രിയിൽ സംഘർഷം: 3 പേർക്ക് പരുക്ക്, കാഞ്ഞിരപ്പള്ളി സ്വദേശി ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

0
Picsart_25-11-04_07-48-17-281.jpg

വലിയപതാലിലുണ്ടായ തർക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. 3 പേർക്കു പരുക്കേറ്റു. 19 പേരെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോഴഞ്ചേരി കാവുങ്കൽ‌ വി.ജെ.സൈമൺ(67), എരുമേലി ഓലിക്കൽ‌ ജോസ് ജോർജ് (54), ഇടമുറി പള്ളിപറമ്പിൽ സജി ദാനിയൽ (44) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വലിയപതാലിൽ ഉണ്ടായ അടിപിടിയിൽ പരുക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുവിഭാഗങ്ങൾ സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം രാവിലെ 9.20ന് കൂട്ടത്തല്ലിൽ കലാശിച്ചു. ആശുപത്രിയിലെ ഫർണിച്ചറുകൾക്കു നാശം നേരിട്ടു. ജീവനക്കാരെ കയ്യേറ്റം ചെയ്യാനും മുതിർന്നു. ആശുപത്രി ജീവനക്കാർ ഗേറ്റ് അടച്ചിട്ട് ഇവരെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.

കളത്തൂർ നെടുമ്പാല മുള്ളൻകുഴിയിൽ എം.രാജു പോൾ (59), കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കല്ലിങ്കൽ പറമ്പിൽ വി.ഡി.ബേബി (65), കുളത്തൂർ നെടുമ്പാല  മുള്ളംകുഴിയിൽ എം.ബ്ലസൻ (30), ചാലാപ്പള്ളി ചാന്തുർ മാടക്കാട് എം.സി.ശശിധരൻ (60), വായ്പൂർ പെരുമ്പാറ തൃച്ചേറപ്പുറം വീട്ടിൽ ബിനു ടി.ബേബി (49), എഴുമറ്റൂർ പുത്തൻവീട്ടിൽ സാംസൺ പി.സാബു (27), പാടിമൺ പെരുമ്പാറ കാരങ്ങാട്ട് ബിനു ജോസഫ് (39), വായ്പൂർ പെരുമ്പാറ പാറയെപള്ളിയിൽ പി.സി.തോമസ് (56), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സി.കെ.അനീഷ് (40), ചരൽകുന്ന് കാവുങ്കൽ അനീഷ് ജോസഫ് സൈമൺ (43),  പഴവങ്ങാടി മാടത്തുംപടി ചാമക്കാലയിൽ ദാനിയൽ സി.ചാക്കോ (55), ആലപ്ര കുരുമ്പയിൽ ജോസ് (58), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സി.കെ.കൊച്ചുമോൻ (സോമനാഥൻ–43), ഇടമൺ കോതാനി പാട്ടത്തിൽ പി.സി.സാംകുമാർ (48), മാടത്തുംപടി ചാമക്കാലയിൽ പീറ്റർ തോമസ് (43), പാടിമൺ പെരുമ്പാറ അതബോലിക്കൽ ഫാൻസിലി വർഗീസ് (55), ആനിക്കാട് പള്ളിക്കൽ ജോസഫ് പി.തോമസ് (48), എഴുമറ്റൂർ പുല്ലേരിമണ്ണിൽ മത്തായി സക്കറിയ (65), മാടത്തുംപടി ജോമോൻ പി.ദാനിയൽ (37) എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed