കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

രൂപവും ഭാവവും മാറി കുന്നുംഭാഗത്തെ വെയിറ്റിംഗ് ഷെഡ്

0
IMG-20251104-WA0064.jpg


കുന്നുംഭാഗം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കലെ ജീർണിച്ചതും മഴ വന്നാൽ ചോരുന്നതുമായ വെയിറ്റിംഗ് ഷെഡ് ഇനി പഴങ്കഥ. ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ മൂന്നുലക്ഷം രൂപ ഫണ്ട് അനുവദിച്ച് മനോഹരമായി വെയ്റ്റിംഗ് ഷെഡ് നവീകരിച്ചു. റൂഫ് വർക്ക് ചെയ്ത പുതിയ ടൈലുകൾ പാകി സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന മുള്ളതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ആർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആന്റണി മാർട്ടിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി,  ഷാജി പാമ്പൂരി ബീ രവീന്ദ്രൻ നായർ മിനി സേതുനാഥ് സതി സുരേന്ദ്രൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് അമ്പിളി ശിവദാസ് ലീന കൃഷ്ണകുമാർ ഷാക്കി സജീവ് കെ ജി രാജേഷ് ലീന കൃഷ്ണകുമാർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഷാജി നല്ല പറമ്പിൽ അജിത് കുമാർ ജി ബാലചന്ദ്രൻ ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനസന്ധ്യയും  നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed