കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

ഡോ ,ഷിജിമോൾ തോമസ് കൊണ്ടാട്ടുകുന്നേൽ എരുമേലി ജില്ലാപഞ്ചായത്ത് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി

0
FB_IMG_1763290760657.jpg


എരുമേലി :ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ  ഡോ ,ഷിജിമോൾ തോമസ് കൊണ്ടാട്ടുകുന്നേൽ  (സി പി ഐ )എൽ ഡി എഫ് സ്ഥാനാർത്ഥിയായി  ജനവിധി തേടും .മുക്കൂട്ടുതറ അടിച്ചിലമാക്കൽ തോമസിന്റെയും റോസമ്മയുടെയും മകളായ ഷിജിമോൾ മുക്കൂട്ടുതറയിലെ വ്യാപാരി  കൊണ്ടാട്ടുകുന്നേൽ  അനിൽ ജോസെഫന്റെ ഭാര്യയാണ് .വാണിജ്യവിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജിമോൾ പെരുവന്താനം സെന്റ് അന്റണിസ്  കോളേജ് കോമേഴ്‌സ് പ്രൊഫഷണൽ വിഭാഗം മേധാവിയാണ് .പാസ്റ്ററൽ കൗൺസിലിലും പാരീഷ് കൗൺസിലിലും അംഗമാണ് ഡോ ഷിജിമോൾ .
സി പി ഐ എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസിൽ സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ഓ പി എ സലാമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് .സി പി ഐ ഏരിയ സെക്രട്ടറി വി ജെ കുര്യാക്കോസ് ,വി പി സുഗതൻ ,അനുശ്രീ സാബു ,ലോക്കൽ സെക്രട്ടറി വിനോദ് ,സന്തോഷ്‌കുമാർ,അനിൽ കൊണ്ടാട്ടുകുന്നേൽ  എന്നിവർ പങ്കെടുത്തു ,

Leave a Reply

Your email address will not be published. Required fields are marked *