കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കള്ളവോട്ട് ആരോപണത്തിൽ മുണ്ടക്കയം, തിരുവാർപ്പ്, പൂഞ്ഞാർ തെക്കേക്കര

0
be54483e-f8df-4c9b-8aab-1e81d89ee3ff

കോട്ടയം മുണ്ടക്കയം, തിരുവാർപ്പ്, പുഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ കള്ളവോട്ട് നടന്നതായി ആരോപണം. വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഈരാറ്റുപേട്ട നഗരസഭയിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തി. മുണ്ടക്കയം പഞ്ചായത്ത് 2-ാം വാർഡിലെ പാറയിൽപുരയിടത്തിൽ സതിയമ്മാളിന്റെ വോട്ട് മറ്റാരോ ചെയ്‌തതായി തിരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണമുയർന്നു. എന്നാൽ ഇവ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടിലെന്ന് റിട്ടേണിങ് ഓഫിസർമാർ അറിയിച്ചു.

തിരുവാർപ്പ് കാഞ്ഞിരം എസ്എൻഡിപി സ്‌കൂളിലെ വോട്ടെടുപ്പിൽ 11-ാം വാർഡിലെ വോട്ടറായ മാത്യു താമരശ്ശേരിയുടെ വോട്ട് മറ്റൊരാൾ ചെയ്തെന്നാണ് ആരോപണം. വൈക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാത്യു. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണു തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന് അറിഞ്ഞത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥലത്തില്ലാത്തയാളുടെ വോട്ട് ബന്ധു ചെയ്തെന്ന് എൽഡിഎഫ് ആരോപിച്ചു. പരാതി ലഭിച്ചാൽ അന്വേഷിക്കു മെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു.

ഈരാറ്റുപേട്ട നഗരസഭയിൽ വോട്ടർ പട്ടികയിൽ നിന്നു പേര് ഒഴിവാക്കപ്പെട്ടവരാണ് സ്ലി പട്ടികയിൽ ഡിലീറ്റഡ് എന്നു രേഖപ്പെടുത്തി പ്പുമായി വോട്ട് ചെയ്യാനെത്തിയത്. വോട്ടർയിട്ടും സ്ലിപ് ലഭിച്ചതിനെ തുടർന്നാണ് ഇവരെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed