കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കരിനിലം – പശ്ചിമ – കുഴിമാവ് റോഡ് പുനർനിർമാണം ആരംഭിച്ചു

0
FB_IMG_1766158863794.jpg



മുണ്ടക്കയം :സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം  റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം  വലിയ ജനകീയ പ്രതിഷേധത്തിന്  ഇടയായിരുന്ന കരിനിലം – പശ്ചിമ- കുഴിമാവ് റോഡ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അധികമായി ആവശ്യമായ 1.25 കോടി രൂപ ഉൾപ്പെടെ  അനുവദിപ്പിച്ച് റീ ടാറിങ് പ്രവർത്തി ആരംഭിച്ചതായി    അഡ്വ. സെബാസ്റ്റ്യൻ   കുളത്തുങ്കൽ  എം എൽ എ  അറിയിച്ചു

    മുൻപ് വർക്ക് ഏറ്റെടുത്തിരുന്ന കരാറുകാരൻ  പ്രവർത്തി നടത്താതെ ഉപേക്ഷിച്ചു പോയത് മൂലമായിരുന്നു  ഏറ്റവും വലിയ തടസ്സം നേരിട്ടിരുന്നത്. ഇപ്പോൾ എല്ലാ പ്രശ്നവും പരിഹരിച്ച് കരിനിലം- പശ്ചിമ റോഡ്  റീ ടാർ  ചെയ്യുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ  പ്രവർത്തികൾ പൂർത്തീകരിക്കും. പിന്നീട് അധികമായി കൂടുതൽ ഫണ്ട് അനുവദിച്ച് റോഡ് കൂടുതൽ മികച്ച നിലവാരത്തിലേക്ക്  എത്തിക്കുമെന്നും. കൂടാതെ പരമാവധി വേഗത്തിൽ റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്  നടപടികൾ സ്വീകരിക്കുമെന്നും   ഈ റോഡിന്റെ സമാന്തര റോഡ് ആയ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 5 കോടി  രൂപ   അനുവദിച്ചതായും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed