കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പൊൻകുന്നം ശ്രീധരൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി മെമ്പർമാർ

0
IMG-20251220-WA0261.jpg



പൊൻകുന്നം :- ചിറക്കടവിലെ  ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 8 മെമ്പർമാരുള്ള ബിജെപി
ചിറക്കടവിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്താണ്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെറുവള്ളി ഡിവിഷനിലും ബിജെപിക്ക് ജയിക്കാനായി.

ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജിതിൻ ജയകുമാർ അധ്യക്ഷത വഹിച്ച സ്മൃതി സംഗമത്തിൽ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി ജി ഹരിലാൽ
മുഖ്യ പ്രഭാഷണം നടത്തി.

കർഷക മോർച്ച ജില്ലാ സെക്രട്ടറി എ എസ് റെജികുമാർ, ചെറുവള്ളി ബ്ലോക്ക് ഡിവിഷൻ മെമ്പർ ജയ ബാലചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You may have missed