കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കെ.വി.എം.എസ് ജംഗ്ഷനിൽ ദിശാ ബോർഡുകളില്ല -അയ്യപ്പ ഭക്തർ വലയുന്നു – പരമ്പരാഗത പാതയുടെ പ്രാധാന്യം കുറയ്ക്കാനെന്ന് ആക്ഷേപം

0
IMG-20251224-WA0034.jpg


പൊൻകുന്നം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ഉപയോഗിക്കുന്ന പൊൻകുന്നം – എരുമേലി പാതയിലേക്ക് കെ വി എം എസ് ജംഗ്ഷനിൽ ദിശാബോർഡുകൾ ഒന്നും തന്നെയില്ല. ദൂരെ ദേശങ്ങളിൽ നിന്ന് വരുന്ന അയ്യപ്പഭക്തർക്ക് ഇതുമൂലം വളരെ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.

ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ആകെയുള്ള ആശ്രയം. ശബരിമല മുന്നൊരുക്കങ്ങൾക്കായി കമ്മറ്റികൾ വിളിച്ചുകൂട്ടുന്നതല്ലാതെ
ഒരുക്കങ്ങൾ ഒന്നും നടത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

പരമ്പരാഗത ശബരിമല പാതയുടെ പ്രാധാന്യം കുറയ്ക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുന്നതെന്നും,
കെവിഎംഎസ് ജംഗ്ഷനിൽ ദിസ് ബോർഡുകൾ സ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed