കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

പൊൻകുന്നം ടൗൺ സിഗ്നലിലെ പരസ്യ പ്രളയം – പരാതി നൽകി ബിജെപി

0
IMG-20251224-WA0152.jpg


പൊൻകുന്നം :- കൊല്ലം – ഡിണ്ടുഗൾ ദേശീയപാതയും / പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സിഗ്നലിൽ ദിശ ബോർഡുകൾ ശ്രദ്ധിക്കാത്ത രീതിയിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യം പതിച്ചതിനെതിരെ ബിജെപി  ദേശീയപാത അതോറിറ്റിക്കും കെ എസ് ടി പി ക്കും പരാതി നൽകി.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സിഗ്നലിൽ ദിശ ബോർഡുകൾ കാണാൻ സാധിക്കാത്ത തരത്തിൽ പരസ്യങ്ങൾ സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദിശ ബോർഡുകൾ കൊപ്പം ഒരേ നിറത്തിൽ  പതിച്ച പരസ്യങ്ങൾ ഡ്രൈവർമാർക്ക് തലവേദന സൃഷ്ടിച്ചിരുന്നു.ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി ജി ഹരിലാലാണ് പരാതി നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *