കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയത്ത് പ്രതിപക്ഷത്ത് വമ്പന്മാർ, സി.പി.എമ്മിന്റെ മുതിർന്ന നേതാവായ സി.വി അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി നെയ്യൂര്, രേഖാ ദാസ് തുടങ്ങിയ പ്രഗത്ഭരായ നേതാക്കളാണ് ഇത്തവണ പ്രതിപക്ഷ നിരയിലുള്ളത്

0
b3d9c502-3504-4400-8d47-b6b96bb15f7b

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ ഭരണപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാകില്ല. ഭരണപക്ഷത്തെ മുൾമുനയിൽ നിർത്താൻ പോന്ന, രാഷ്ട്രീയ-ഭരണ പരിചയമുള്ള അതിശക്തരായ നേതാക്കളെയാണ് ഇത്തവണ പ്രതിപക്ഷ നിരയിൽ ഇടതുപക്ഷം അണിനിരത്തിയിരിക്കുന്നത്.

സി.പി.എമ്മിന്റെ മുതിർന്ന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ സി.വി അനിൽകുമാറിന്റെ സാന്നിധ്യമാണ് ഇതിൽ പ്രധാനം. ഒപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി നെയ്യൂര്, രേഖാ ദാസ് എന്നിവർ കൂടി എത്തുന്നതോടെ പ്രതിപക്ഷ ബെഞ്ചുകൾക്ക് ഭരണപക്ഷത്തോളം തന്നെ ഗാംഭീര്യം കൈവരും.

പഞ്ചായത്ത് ഭരണത്തിന്റെ നൂലാമാലകളും നിയമവശങ്ങളും കൃത്യമായി അറിയാവുന്നവരാണ് ഈ നേതാക്കൾ. അതുകൊണ്ട് തന്നെ ഭരണസമിതി യോഗങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുക എന്നത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാകും. വികസന കാര്യങ്ങളിലും പദ്ധതി ആസൂത്രണത്തിലും ഇവരുടെ ഇടപെടലുകൾ നിർണ്ണായകമാകും. ശക്തരായ ഈ പ്രതിപക്ഷത്തെ നേരിടാൻ ഭരണപക്ഷവും തന്ത്രങ്ങൾ മെനയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *