പാറത്തോട് ഗ്രാമപഞ്ചായത്ത്: അന്നമ്മ വർഗീസ് (ഷേർലി) പ്രസിഡന്റ്, ഡയസ് മാത്യു കൊക്കാട്ട് വൈസ് പ്രസിഡന്റ്
പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അന്നമ്മ വർഗീസ് (ഷേർലി), വൈസ് പ്രസിഡന്റായി ഡയസ് മാത്യു കൊക്കാട്ട് എന്നിവർ നാളെ സത്യപ്രതിജ്ഞ ചെയ്യും
പാറത്തോട് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ പുതിയ ഭരണസമിതിക്ക് കഴിയുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. പഞ്ചായത്തിലെ കാർഷിക, സാമൂഹിക മേഖലകളിലെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ഇരുവരും വ്യക്തമാക്കി.