കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ സുനി ബിജുവും ബ്ലോക്കിൽ അഡ്വ. പി.എ. ഷമീറും പ്രസിഡന്റുമാരാകും
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, കാഞ്ഞിരപ്പള്ളിയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തലപ്പത്തേക്ക് വരുന്നവരെ സംബന്ധിച്ച് അന്തിമ ധാരണയായി.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സുനി ബിജു പത്യാല ചുമതലയേൽക്കും. ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അതേസമയം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. പി.എ. ഷമീർ എത്തുന്ന കാര്യവും ഉറപ്പായിട്ടുണ്ട്. മുന്നണിയിലെ ധാരണ പ്രകാരമാണ് പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. ശനിയാഴ്ച രാവിലെയാണ് ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുക.