കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാർ; സ്കൂളിന് അടുത്തായതിനാൽ ആശങ്കയിൽ നാട്ടുകാർ

0
42997346-441b-48d8-beb2-9033480b4798

കുറ്റിപ്ലാങ്ങാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുന്നു. കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപത്തായിട്ടാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശമാണിത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ഇന്ന് രാവിലെ ജോലിയ്ക്ക് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. വായനശാലയുടെ ഭാഗത്തുനിന്നും ഒരു പട്ടിയെ ഓടിച്ചുകൊണ്ട് പോകുന്ന നിലയിലായിരുന്നു പുലിയെ കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സ്കൂളിനും വായനശാലയ്ക്കും സമീപം പുലിയെ കണ്ട സാഹചര്യത്തിൽ പ്രദേശവാസികളും വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *