കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ടാറിംഗ് കഴിഞ്ഞ് രണ്ടാം നാൾ റോഡ് തകർന്നു; ഏന്തയാർ-കൈപ്പള്ളി റോഡിൽ അഴിമതിയാരോപണം, വിജിലൻസിനെ സമീപിക്കാൻ നാട്ടുകാർ

0
a55d751c-332b-46ec-a552-8a142c838e55

മുണ്ടക്കയം: നിർമ്മാണം പൂർത്തിയാക്കി രണ്ടാം ദിവസം തന്നെ ടാർ ഇളകി റോഡ് തകർന്നു. ഏന്തയാർ-കൈപ്പള്ളി റോഡിലാണ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം റോഡ് തരിപ്പണമായത്. റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടും അശാസ്ത്രീയതയും ഉണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

പ്രധാന പ്രശ്നങ്ങൾ:

• റോഡിന്റെ ഒരു വശത്തായി വലിയ തോതിൽ ടാറിംഗ് ഇളകി മാറിയ നിലയിലാണ്.

• ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുമ്പോൾ സ്റ്റാന്റ് റോഡിലേക്ക് താഴ്ന്നുപോകുന്ന അവസ്ഥയാണുള്ളത്.

• ടാർ ഇളകിയ ഭാഗങ്ങളിൽ സിമന്റോ ടാറോ ചേരാത്ത പാറപ്പൊടിയും മെറ്റലും മാത്രമാണ് അവശേഷിക്കുന്നത്.

ഏന്തയാറിൽ നിന്നും പൂഞ്ഞാർ, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന പാതയാണിത്. ദീർഘനാളായി സഞ്ചാരയോഗ്യമല്ലാതിരുന്ന ഈ റോഡ്, നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നവീകരിക്കാൻ അധികൃതർ തയ്യാറായത്. എന്നാൽ നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കകം റോഡ് പഴയ പടിയായത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *