കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയം ചിറ്റടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ചിറ്റടി സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരുക്ക്: അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയതായി നാട്ടുകാർ

0
de903228-50a1-40f4-bd1c-49565c6ee486

മുണ്ടക്കയം: ബസിനെ മറികടക്കുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. ചിറ്റടി സ്വദേശികളായ ആന്റോ ബേബി, അലൻ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

അപകടത്തിന് ശേഷം ബൈക്ക് യാത്രക്കാരെ റോഡിൽ ഉപേക്ഷിച്ച് കാർ നിർത്താതെ പോയതായി നാട്ടുകാർ ആരോപിക്കുന്നു. ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ബൈക്കും കാറും തമ്മിൽ ഇടിച്ചത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed