ചോരക്കളമായി ചോറ്റിയും ചിറ്റാടിയും: അപകടങ്ങൾ തുടർക്കഥ; അധികൃതർക്ക് മൗനം
കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിലെ ചോറ്റി, ചിറ്റാടി മേഖലകളിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. ഈ റൂട്ടിലെ ഏറ്റവും അപകടമേറിയ ഭാഗമായി മാറിയിരിക്കുന്ന ചിറ്റടി ജംക്‌ഷനിൽ കാൽനടയാത്രക്കാർ പോലും റോഡിലിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഭാഗത്ത് അപകടം നടക്കാത്ത ആഴ്ചകളില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
റോഡിലെ അമിതവേഗതയാന് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹനയാത്രികർക്ക് പുറമെ കാൽനടയാത്രക്കാരും ഇവിടെ വലിയ ഭീഷണിയിലാണ്. ചിറ്റടി ഭാഗത്ത് ഒരാഴ്ചയ്ക്കിടെ ഒന്നിലധികം അപകടങ്ങൾ നടക്കുന്നത് പതിവായിട്ടും, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അടിയന്തരമായി ചിറ്റടി ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ബോർഡുകളും വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവിശ്യം