കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കാഞ്ഞിരപ്പള്ളി കുവപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു : മരിച്ചത് കോട്ടയം താഴത്തങ്ങാടി സ്വദേശിയായി യുവാവ്

0
14ab57ef-1c48-481e-87d4-6c1bbc086450

കോട്ടയം : കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ യുവതിയും യുവാവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് (40) മരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ജോബ് സ്കറിയയുടെ മൃതദേഹം ആണ് വീടിനുള്ളിൽ കണ്ടെത്തിയത്.

ഷേർളിയെ വീടിനുള്ളില്‍ രക്തം വാർന്ന നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.യുവതിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് മരിച്ചതിനു പിന്നാലെ ഏഴ് മാസം മുമ്പാണ് മുമ്പാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഷേര്‍ളിയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്.ഇതിന് ശേഷമാണ് കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടില്‍ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed