മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് വെച്ച് നടക്കും.
വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻ്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.ജി. രാജ് മുഖ്യപ്രഭാഷണം നടത്തും
സ്കൂളിൽ ദീർഘകാലം അധ്യാപകനായും പ്രിൻസിപ്പാളിൻ്റെ അധിക ചുമതല വഹിച്ചും സേവനമനുഷ്ഠിച്ച രാജേഷ് എം.പി. യുടെ വിരമിക്കൽ ചടങ്ങ് ഇതോടൊപ്പം നടക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കലാ-കായിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
ചടങ്ങിൽ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിക്കും:
• സിനിമോൾ തടത്തിൽ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)
• രജനി ഷാജി (മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്)
• രാധാകൃഷ്ണൻ പി.ബി. (എസ്.എം.സി ചെയർമാൻ)
• കെ.ടി. സനിൽ (പി.ടി.എ വൈസ് പ്രസിഡൻ്റ്)
• മാനസി അനീഷ് (എം.പി.ടി.എ പ്രസിഡൻ്റ്)
• പുഷ്പകുമാരി വി.കെ. (വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ, കുറ്റിപ്പുറം)
• ഡോ. ആശാദേവ് എം.വി. (ഹെഡ് മിസ്ട്രസ്)
ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ആൻ്റണി ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി.എസ്. സ്വാഗതവും, രാജേഷ് എം.പി. മറുപടി പ്രസംഗവും നടത്തും. ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റ് റഫീഖ് പി.എ. നന്ദി പ്രകാശിപ്പിക്കും.
വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.