കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
16064f1d-3d96-42aa-a771-53a523abfa98

കാഞ്ഞിരപ്പള്ളി: കൊടുവന്താനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് മരിച്ചത്.l

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മൃത്തിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *