കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കെ.പി.എം.എസ് വരിക്കനി ശാഖാ വാർഷിക സമ്മേളനം ഞായറാഴ്ച; മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്യും

0
5bac42cb-33a3-49e0-b7e6-7cae53c42abc

മുണ്ടക്കയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കാഞ്ഞിരപ്പള്ളി യൂണിയനിലെ 2777-ാം നമ്പർ വരിക്കനി ശാഖയുടെ 15-ാമത് വാർഷിക സമ്മേളനം ജനുവരി 18 ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് വരിക്കനി പെൻഷൻ ഭവനിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.വി. അജേഷ് ചിറയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ഇ.കെ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും.

യൂണിയൻ ഭാരവാഹിയായ സന്തോഷ് മകുങ്കൽ, ശാഖാ സെക്രട്ടറി പ്രതീഷ് പ്രഭാകരൻ ഒരപ്പങ്കാൽ, ഖജാൻജി ശ്രീമതി സുജിത മനോജ് ചക്കുമൂട്ടിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരണവും വരും വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed