കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുട്ടപ്പള്ളിയുടെ മുത്തശ്ശിക്ക് വിട: എരുമേലി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സത്യകുമാരി അന്തരിച്ചു…111 വയസ്സ്

0
c62b65f8-d96f-4eb3-8187-1f8698e2bbc0

എരുമേലി: മുട്ടപ്പള്ളി പ്രദേശത്തിന്റെ സ്നേഹസാന്നിധ്യമായിരുന്ന പുല്ലാന്നി ഓലിക്കൽ (തുടിയംപ്ലാക്കൽ) സത്യകുമാരി (111) അന്തരിച്ചു. എരുമേലി പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഇവർ. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന ജീവിതത്തിലൂടെ വലിയൊരു തലമുറയുടെ തന്നെ സാക്ഷിയായിരുന്ന സത്യകുമാരിയുടെ വേർപാട് നാടിന് വലിയ നോവായി.

സംസ്കാര ചടങ്ങുകൾ:

പരേതയോടുള്ള ആദരസൂചകമായി മുട്ടപ്പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം ജനുവരി 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00-ന് മുട്ടപ്പള്ളി PRDS ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *