നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍
അടിമാലി : നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍ നടത്തും..
കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം തീപിടിത്തത്തില്‍ മരിച്ച കേസില്‍ ഒരു വർഷത്തോട് അടുക്കുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധിച്ച് കൊന്നത്തടിയില്‍ 20ന് ഹർത്താല്‍ നടത്തും.കൊമ്പൊടിഞ്ഞാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്..
വെള്ളത്തൂവല്‍ പൊലീസ് തെളിവ് ശേഖരിക്കുന്നതില്‍ മുതല്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ഷോർട്ട് സർക്കൂറ്റാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതിയെങ്കിലുംഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഈ സാദ്ധ്യത നിഷേധിച്ചിരുന്നു.ഇതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് അന്നത്തെ ഇടു ക്കി ഡിവൈ.എസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘ ത്തെ ചുമതലപ്പെടുത്തി.
കേസില്‍ പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വിളിച്ചു വരുത്തി തെളിവുകള്‍ പരിശോധിക്കുന്ന
തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിന് കൈമാറുകയും ചെയ്തങ്കിലും അന്വേഷണം നിലച്ചതായും ഭാരവാഹികള്‍ പറഞ്ഞു. എഫ് ഐആറില്‍ മൃതശരീര അവശിഷ്ടങ്ങളില്‍ മണ്ണെണ്ണയുടെ സാന്നിദ്ധ്യം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാസ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി നാട്ടുകാർ സംശയിക്കുന്നുണ്ട്. ആ സൂത്രിതമായ കൊലപാതകമാണിതെന്നാണ് ജനകീയ സമിതി കരുതുന്നതെന്നും സമിതി ചെയർമാൻ അനില്‍ വിളക്കുന്നേല്‍ ,കണ്‍വീനർ വിനോദ് ,ശുഭയുടെ ബന്ധുക്കള്‍ എന്നിവർ പറഞ്ഞു.